Tuesday, January 10, 2023
We have introduced a new page in our family website " P M Jots in a Few Line". All family members are free to write in a few words about thought provoking experiences in our life, determination to overcome the hurdles that had come our way and finally the way we are. We could all try to pen down the life and experiences of our ancestors and how the younger generation are successfully carrying forward the family.
Here we have Smt P M Rudrani who has beautifully commenced this page with the article below. We request members to read and send in their views about the article directly to the writer or to Dinesh P M (WhatsApp 9495646670)
Tuesday, 10th January 2023
ഹരിശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു
ശ്രീ സരസ്വത്യൈ നമഃ
ശ്രീ ഗുരുഭ്യോനമഃ
പാലക്കിൽ മാവിളവളപ്പ് തറവാട് -
എന്റെ സ്മരണകൾ
ലേഖിക. പി. എം. രുദ്രാണി
എല്ലാവർക്കും എന്റെ വിനീതമായ നമസ്കാരം. പി. എം. ഫാമിലി അസോസിയേഷൻ ഭാരവാഹികളിലൊരാൾ ആവശ്യപ്പെട്ടതനുസരിച്ചു കുറച്ചു കാര്യങ്ങൾ കുറിച്ചിടാൻ മുതിരുന്നു. തെറ്റ് കുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കണം. അറിയിക്കണം.
കളരി ദൈവങ്ങളെയും ഗുരുകാരണവന്മാരെയും നമിച്ചു കൊണ്ട് തുടങ്ങാം.
പാലക്കിൽ മാവിലവളപ്പ് തറവാട്ടിലെ ഒരംഗമെന്ന നിലയിൽ തറവാടുമായുള്ള എന്റെ സ്മരണകൾ, ഓർമയിൽ വരുന്ന ഓരോരുത്തരുമായുള്ള ബന്ധം, അവരോടുള്ള കടപ്പാട്, സ്നേഹം, അവർക്കിങ്ങോട്ടുള്ള സ്നേഹം ഇതെല്ലാമാണ് ഇതിലെ വിഷയം. പ്രധാനപ്പെട്ട ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അതും ക്ഷമിക്കുക.
ഇന്നത്തെ തലമുറയിലുള്ളവർക്ക് ഈ കഥനം എത്രത്തോളം വിശ്വസനീയമാണോ, എത്രത്തോളം രുചിക്കുമോ എന്നറിയില്ല. കാലം അത്രത്തോളം മാറിക്കഴിഞ്ഞു.
ഇന്ന് തറവാടുമായുള്ള ബന്ധം അധികം പേർക്കും വർഷത്തിലൊരിക്കൽ നടക്കുന്ന കുടുംബയോഗത്തിൽ ഒതുങ്ങിയിരിക്കയാണ്. അത് മുറയ്ക്ക് നടക്കുന്നത് നമ്മുടെ പരമ ഭാഗ്യം. അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുവാൻ ഈ അവസരം ഉപയോഗപ്പെടുത്തട്ടെ. തറവാട്ട് കാരണവർ ശ്രീ. പി. എം. ജി. നമ്പിയാരുടെ (കുഞ്ഞേട്ടന്റെ) നേതൃത്വത്തിൽ ഇനിയും അത് മുമ്പോട്ട് പോകുമെന്ന് പ്രത്യാശിക്കുന്നു. സ്നേഹസമ്പന്നനായ കുഞ്ഞേട്ടനെ എല്ലാവരും ഇഷ്ടപ്പെടുന്നു. എനിക്ക് എല്ലായിപ്പ്പോഴും ധാർമിക പിന്തുണ കുഞ്ഞേട്ടൻ നൽകിയിട്ടുണ്ട്.
കാര്യങ്ങൾ ഖണ്ഡം ഖണ്ഡമായി എഴുതാനാണ് ആഗ്രഹിക്കുന്നത്. കാരണം, ഒരുമിച്ച് വായിക്കുവാൻ ആർക്കും തന്നെ ക്ഷമയും സമയവും ഉണ്ടെന്ന് തോന്നുന്നില്ല.
അന്തരിച്ച അനന്തമ്മമാനിൽ വെച്ച് തുടങ്ങാം. ചെറുകുന്നിൽ നമുടെ കുടുംബ ക്ഷേത്രമായ പാലക്കിൽ കളരിയിൽ ഒരു സ്വർണ്ണ പ്രശ്നം കുറച്ചു വർഷം മുമ്പ് നടത്തുകയുണ്ടായി. അതിൽ എടുത്ത് പറഞ്ഞ ഒരു കാര്യം, കല്ലിയാശ്ശേരി മാവിലവളപ്പിൽ അന്തരിച്ച ഒരു യോഗീവര്യനായ കാരണവരുണ്ടായിരുന്നു എന്നാണ്. അദ്ദഹത്തിന്റെ സ്മരണക്ക് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്നും. അങ്ങിനെയാണ് പി. എം. ഫാമിലി അസോസിയേഷൻ നിലവിൽ വന്നത്. അതിന് ശ്രമിച്ചവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ സ്മരണയ്ക്ക് മുമ്പിൽ നമിക്കുന്നു.
പി. എം. അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും (കോവിഡ് കാലത്തൊഴികെ ) കുടുംബസംഗമവും അനന്തമ്മാമന്റെ ചരമ വാർഷികവും ഒരുമിച്ച് ഭംഗിയായി നടത്തി വരുന്നുണ്ട്.
അധ്യാപകൻ എന്നതിലുപരി അനന്തമ്മാമൻ നാട്ടുകാർക്കും വീട്ടുകാർക്കും ഒരു പോലെ ആദരണീയനായിരുന്നു. എന്റെ അമ്മയുടെ അമ്മാമനായിരുന്നു. അന്ന് തറവാട്ടിലെ ഒരംഗം മരിച്ചാൽ പുലയും മറ്റു ചടങ്ങുകളും കഴിയുന്നത് വരെ ആ വീട്ടിലാണ് എല്ലാവരും കഴിഞ്ഞിരുന്നത്. കഴിയുന്നത്ര പേർ ആ വീട്ടിൽ തന്നെ താമസിക്കുമായിരുന്നു. അനന്തമ്മാമന്റെ അമ്മ മരിച്ച ആ നാളുകൾ എന്റെ കുട്ടിക്കാലത്തെ സ്മരണകളിൽ ഒന്നാണ്. ഒരു മഴക്കാലമായിരുന്നു എന്ന് ഞാനോർക്കുന്നു. ശേഷം എല്ലാ വർഷത്തെ ശ്രാർദ്ധത്തിനും തറവാട്ടിലാണ് ഉച്ച ഭക്ഷണം. സ്കൂളിൽ നിന്ന് തറവാട്ടിലെ എല്ലാ കുട്ടികളും ഒരുമിച്ച് തറവാട്ടിലേക്ക് പോവുക എന്നത് ഒരു രസമായിരുന്നു. നടന്നും, ഓടിയും, ചിരിച്ചും, കളിച്ചും, വെള്ളം തെറുപ്പിച്ചും നടന്നിരുന്ന ബാല്യ കാലത്തിന്റെ മധുരം ഒരിക്കലും മറക്കാൻ പറ്റില്ല. ഇന്നത്തെ പോലെ പഠിക്കാൻ വീട്ടിൽ നിർബന്ധിക്കുന്ന പതിവ് അന്ന് കുറവായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ. പഠിക്കാൻ ഇഷ്ടമുള്ളവർ പഠിക്കും. ജോലി ചെയ്യാൻ താല്പര്യമുള്ളവർ ജോലി ചെയ്യും. അങ്ങനെ ഒരു രീതി ആയിരുന്നു. എല്ലാം പ്രകൃതിയുമായി ഇണങ്ങിയ ഒരു ജീവിതം. കുളത്തിൽ കുളി, നീന്തൽ ഇതെല്ലാം ഒരു ആഘോഷമായിരുന്നു അന്ന്.
ഇനി അടുത്ത ഭാഗത്തിൽ അനന്തമ്മാമനിലേക്ക് തിരിച്ചു വരാം.
To be continued ..... P M Rudrani
Wednesday, January 11, 2023
This poem is written by a budding family member Devanshi Shankar of Standard VII at Chinmaya Vidyalaya, Kannur. She is the daughter of Dr. Dinoop Shankar & Dr. Bobby. She is also the Grand Daughter of P M Soudamini and S .Radhakrishnan. Please read on.
CUCKOO
Oh Cuckoo you are a pretty bird
Even with a beak so sharp you can’t say a word
Your eyes a look like balls of fire
It’s true that it can tire
An animal or bird
Why even a whole herd
What a pity you can’t look after your own egg
But you leave them alone and prefer to hop on your leg
The poor little birds have to feed for themselves
Looking for food under plants and shelves
In winter you migrate leaving your nest
Since for you, cold isn’t the best
You eat things like hairy caterpillars
Why even bird killers
Such as snakes
Just think how much courage that takes
Though not poisonous snakes it would be scary
If like you I went hunting I would feel weary
You look so majestic flying high in the sky
While all the other birds ask why
In the night you sit comfortably in a tree
You have no responsibilities so you feel free
You see the moon high up in the sky
You’re waiting for the sun to come up so you can fly.
- DEVANSHI SHANKAR
Wednesday, January 18, 2023
പി.എം തറവാട് എന്റെ സ്മരണകൾ -- തുടർച്ച ഭാഗ०. 2
ലേഖിക. പി.എ०.രുദ്രാണി.
നായർ തറവാടുകളിൽ മരുമക്കത്തായ വ്യവസ്ഥിതിയുണ്ടായിരുന്ന കാല०. അതിന്റെ ഗുണദോഷങ്ങളിലേക്ക് കടക്കുന്നില്ല. ഏത് നാണയത്തിനു० രണ്ടു വശമുണ്ടല്ലൊ. എല്ലാ० ഓരോരുത്തരുടെയു० കാഴ്ച്ചപ്പാടിനനുസരിച്ചാണ് നിർണ്ണയിക്കുന്നത്.
അനന്തമ്മാമന്റെ ജീവിതശൈലി എല്ലാവർക്കു० അനുകരണീയമായ ഒന്നാണ്. രാവിലെ നാലു മണിക്കെഴുന്നേറ്റ് കുളിയു० ധ്യാനവു०. കുറച്ചു കിലോമീറ്ററുകൾ നടത്ത०. ഈ നടത്തത്തിന്നിടയിൽ കുടുംബ വീടുകൾ സന്ദർശിക്കാറുണ്ടായിരുന്നു. അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയു० ചെയ്യു०. വെറുതെയല്ല. എന്തെങ്കിലും പ്രശ്നമുണ്ടെ०കിൽ അതിന് പരിഹാരവു० കാണു०. നാലാമത്തെ തലമുറയിൽ പെട്ട കുട്ടികളുടെ പേര് പോലു० അനന്തമ്മാമന് സുപരിചിതമാണ്.
ഒരു ദിവസം വീട്ടിൽ വന്നസമയത്ത് ഗ്യാസ് സ്റ്റൌവിന്റെ ട്യൂബ് കേടായിരുന്നു. അതറിഞ്ഞ അനന്തമ്മാമൻ ഉടനെ ഒരു പുതിയ ട്യൂബ് വാങ്ങിക്കൊണ്ടു തന്നു. ഇത് ഒരു ഉദാഹരണം മാത്രം.
എന്റെ അനിയത്തി ഇന്ദിരയുടെ വിവാഹം വീട്ടിൽ വെച്ചായിരുന്നു. തലേദിവസം രാത്രി മുഴുവനും ഉറക്കമിളച്ച് അനന്തമ്മാമൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. പുലർച്ചെ നാലു മണിക്ക് ശേഷമാണെന്നു തോന്നുന്നു ദിനചര്യകൾക്കായി തറവാട്ടിലേക്ക് പോയത്.
എന്റെ അമ്മ കിടപ്പിലായ സമയത്ത് എല്ലാ ദിവസവും രാവിലെ വന്ന് കല്യാണീ എന്നു നീട്ടി വിളിക്കുന്നത് ഇപ്പോഴും കേൾക്കുന്ന പോലെ തോന്നുന്നു. കണ്ണിൽ വെളളം വരു० അതോർത്താൽ തന്നെ. അമ്മയുടെ വേർപാട് പോലെ കുറെ മരുമക്കളുടെ മരണ० അനന്തമ്മാമന് കാണേണ്ടി വന്നിട്ടുണ്ട്. അതെല്ലാം തന്നെ ഭഗവദ്ഗീതയിൽ
ഭഗവാൻ ഉപദേശിച്ച സമചിത്തതയോടെ അനന്തമ്മാമൻ സഹിച്ചിട്ടുണ്ടായിരുന്നു.
ഭഗവദ്ഗീത വായിക്കു०പോൾ എനിക്ക് ഓർമ്മ വരുന്നത് അനന്തമ്മാമനെയാണ്. സമദർശിന: എന്ന പദ० അന്വർത്ഥമാക്കിയ ഒരു വ്യക്തിയായിരുന്നു. എല്ലാവരെയും ഒരുപോലെ കാണുകയും സ്നേഹിക്കു കയു० ചെയ്യുന്ന ഒരു പ്രകൃതമായിരുന്നു. ആരെയും നിരാശപ്പെടുത്തില്ല.
തറവാട്ടിലെ മിക്ക വീടുകളിലെയു० നികുതി പഞ്ചായത്തിലെത്തിക്കു०. അനന്തമ്മാമൻ മരിച്ചതിന്റെ അടുത്ത വർഷ० പഞ്ചായത്തു പ്രസിഡണ്ട് പറയുകയുണ്ടായി അദ്ദേഹത്തിന്റെ അഭാവം ശരിക്കും അവിടെ അനുഭവപ്പെട്ടുവെന്ന്.
അനന്തമ്മാമന്റെ ഭാര്യ സ്വന്ത० അമ്മാമന്റെ മകൾ നാരായണിയമ്മ. ഇത്രയു० മൃദുവായ സ്വഭാവമുള്ള ഒരാളെ കാണാൻ പ്രയാസ०. എല്ലാവരോടും സൌഹാർദ്ദ० മാത്രം. മരിച്ചിട്ട് കുറെ വർഷങ്ങളായി. രണ്ടു പെൺമക്കൾ. കമലാക്ഷി അമ്മായിയു० സാവിത്രിയേച്ചിയു०. കമലാക്ഷി അമ്മായി എന്റെ കിട്ടമ്മാമന്റെ ഭാര്യയാണ് . കുട്ടിക്കാലത്ത് അമ്മായി എനിക്ക് നല്ലൊരു കൂട്ടായായിരുന്നു. ഞാന് എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞാൽ അമ്മായി കുടുകുടാ ചിരിക്കുന്നത് ഇപ്പോഴും ഞാൻ മനസ്സിൽ കാണുന്നു.കിട്ടമ്മാമന്റെ കത്ത് വന്നാൽ, കവറെനിക്ക് വേണമെന്ന് പറഞ്ഞ് ഞാൻ അടുത്ത് തന്നെ കാവൽ നിൽക്കു०.അമ്മായി മരിച്ചിട്ടു० മനസ്സിൽ ജീവിക്കുന്നു. സാവിത്രിയേച്ചിക്കു० അമ്മായിക്കു० മൂന്ന് ആൺമക്കൾ. എല്ലാവരും സുഖമായി കഴിയുന്നു.
ജീവിച്ചിരിക്കുമ്പോള് തന്നെ ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച ഒരാളായിരുന്നു അനന്തമ്മാമൻ. അന്ന് അധികമാരു० സ്വീകരിച്ചിട്ടില്ലാത്ത ഒരു മാർഗ്ഗമായിരുന്നു ധ്യാന०. ധ്യാനത്തിന് പഴയ ഒരു ചെറിയ വീടു തന്നെയുണ്ടായിരുന്നു. ഒരു പെരുമഴക്കാലത്ത് വയൽക്കരയ്ക്കുണ്ടായിരുന്ന ആ വീട് നശിച്ചുപോയി. പിന്നീട് വീട്ടിൽ തന്നെ പ്രത്യേക മുറിയിൽ ഇരുന്നായിരുന്നു ധ്യാനം. ധ്യാനത്തിൽ ദേവി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുവെന്ന് അനന്തമ്മാമൻ പറഞ്ഞു കേട്ടിട്ടുണ്ട്. അത്കൊണ്ട് തന്നെയാവണ० അനന്തമ്മാമന് മരണ० പോലു० വളരെ അനായാസമായിരുന്നു. പെട്ടെന്ന് ഒരു ദിവസം ചെറിയ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു. ഞങ്ങളെല്ലാവരു० പോയി ഓരോരുത്തരായി അടുത്തിരുന്നു. കാലുകൾ തടവിക്കൊടുത്തു കൊണ്ടിരുന്നു. കാലുകൾ നല്ലപോലെ തണുത്തിരുന്നു.തടവി ചൂടാക്കുമ്പോള് ആശ്വാസം കിട്ടുന്നത് പോലെ തോന്നി.
പിന്നീട് ആശുപത്രിയിൽ വെച്ചായിരുന്നു അനന്തമ്മാമന്റെ അന്ത്യ०. തറവാടിന്റെ ചരിത്രത്തിലെ 97 വർഷ० നീണ്ട ഒരു വലിയ അദ്ധ്യായം അതോടെ തീർന്നു. എല്ലാവരെയു० കൂട്ടിയിണക്കിയിരുന്ന ഒരു കണ്ണി അറ്റു പോയി. സത്യ० പറഞ്ഞാൽ ഇന്നലെ ഞാൻ അനന്തമ്മാമനെ സ്വപ്നത്തിൽ കണ്ടു. സ്വതസിദ്ധമായ ചിരിയോടെ എന്തോ പറയുന്നുണ്ടായിരുന്നു .
പി.എ० അസ്സോസ്യേഷൻ പോലുള്ള കാര്യങ്ങൾ തീർച്ചയായു० അനന്തമ്മാമന്റെ അഭാവം നികത്തുകയും, ഒരു പരിധിവരെയെങ്കിലും ആ കൂട്ടുകുടു०ബത്തിന്റെ സ്മരണ നിലനിർത്തുകയു० ചെയ്യുന്നുവെന്നത് ആശ്വാസജനകമാണ്.
ഇനി അടുത്ത ഭാഗങ്ങളിൽ, കല്ല്യാശേരി പാലക്കിൽ മാവിലവളപ്പ് തറവാടിന്റെ ഉദ്ഭവ०,ശേഷമുണ്ടായ സന്തതി പരമ്പര, ഈ കാര്യങ്ങളിലേക്ക് എനിക്കറിയാവുന്ന രീതിയിൽ ഒന്നു കണ്ണോടിക്കാ०.
To be continued................. P M Rudrani
Tuesday, February 28 2023
പി.എം തറവാട്. എന്റെ സ്മരണകൾ. തുടർച്ച ഭാഗ० 3.
ലേഖിക. പി.എ०.രുദ്രാണി.
ഇനി നിങ്ങളെ കൂട്ടി കൊണ്ടു പോകുന്നത് ഒരു സുന്ദരവനത്തിലേക്കാണ്. വന० എന്നു പറയാൻ കാരണ०, പുതിയ തലമുറയിൽ ഉള്ളവർക്ക്, വായിക്കു०പോൾ,കുറച്ച് സ०കീർണ്ണതയു० വിരസതയു० ആദ്യ० അനുഭവപ്പെടു०.
കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു കുടു०ബവൃക്ഷ० [ഫാമിലി ട്രീ] നമ്മൾ പ്രസിദ്ധീകരിച്ചിരുന്നു. അതു० കൂടി ചേർത്ത് വായിച്ചാൽ ഒന്നു കൂടി കാര്യങ്ങൾ വ്യക്തമാകും. ക്രമേണ, വൃക്ഷത്തിന്റെ ശീതളിമയു०, ശാഖകളുടെ തണലു०, പൂക്കളുടെ സൌന്ദര്യവു०, കായ്കളുടെ മാധുര്യവു० അനുഭവിക്കാൻ സാധിക്കു०. ഒരു വൃക്ഷത്താൽ തന്നെ ഒരു സുന്ദരവന० രൂപീകൃതമായി എന്നു വേണ० കരുതാൻ.
ആ വൃക്ഷത്തിന്റെ ചുവട്ടിലേക്ക് നമുക്ക് പ്രവേശിക്കാ०. അഥവാ, ശാഖകളുടെ ക്രമ०, പറയുന്നതിൽ തെറ്റിയിട്ടുണ്ടെ०കിലോ, പേരുകൾ വിട്ടു പോയിട്ടുണ്ടെ०കിലോ, സദയ० ക്ഷമിക്കണം.
കല്ല്യാശ്ശേരിയിൽ തന്നെയുള്ള മൈക്കീൽ തറവാട്ടിലെ കാരണവർ ശ്രീ രാമൻ നമ്പ്യാർ, ചെറുകുന്ന് പാലക്കിൽമാവിലവളപ്പിൽ നിന്ന് കുഞ്ഞുമാധവിഅമ്മ എന്ന കുഞ്ഞാതി അമ്മയെ വിവാഹം ചെയ്തതിനു ശേഷമാണ് കല്ല്യാശ്ശേരി മാവിലവളപ്പിന്റെ ചരിത്രം തുടങ്ങുന്നത്. 'പുത്രാവകാശ' മായി ഭാര്യയ്ക്ക് ഒരു വീടു० പുരയിടവു० നൽകി. അതാണ് തറവാട് എന്ന് സൂചിപ്പിക്കുന്ന വീട്. 'പുത്രാവകാശ०' എന്ന് എടുത്ത് പറയാൻ കാരണമുണ്ട്. അന്നത്തെ കൂട്ടുകുടു०ബ നിയമപ്രകാരം ആരീതിയിൽ റജിസ്റ്റർ ചെയ്താലേ സ്വത്തിന് മക്കൾക്ക് പൂർണ്ണാവകാശ० ലഭിക്കുകയുള്ളു. അല്ലാത്തപക്ഷം അത് കൂട്ട്സ്വത്തായി കണക്കാക്കി, സഹോദരീസഹോദരന്മാർക്കു० സഹോദരിമാരുടെ സന്തതിപര०പരകൾക്കു० കൂടി ഭാഗിച്ച് പോകു०. മിക്ക സ്ത്രീകൾക്കു० അന്ന് ഭർത്താവ് സ०പാദിച്ച സ്വത്തിൽ ഒരംശം പോലും കിട്ടാതെ പോയിട്ടുണ്ട്. ഭാര്യയുടെ പേരിൽ റജിസ്റ്റർ ചെയ്താൽ മാത്രമേ അവർക്കു० മക്കൾക്കു० പൂർണ്ണാവകാശ० ലഭിക്കുകയുള്ളു. മരുമക്കത്തായ വ്യവസ്ഥയുടെ ഒരു പ്രത്യേകതയാണ് ഇവിടെ സൂചിപ്പിച്ചത്.
അന്നത്തെ വേറെ ഒരാചാര० കൂടി പറയാ०. ഭർത്താവ് മരണപ്പെട്ടാൽ, ശരീര० ശ്മശാനത്തേക്കെടുക്കുന്നതിന് മുൻപ് തന്നെ ഭാര്യയെ സ്വന്ത० വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടു പോകണ०. എത്ര ദൂരെയായാലു० അതാണ് ആചാര०. പിന്നെ ഭർത്താവിന്റെ വീട്ടിൽ വരാൻ പാടില്ലെന്നാണ് അന്നത്തെ ആചാര०. പിൽകാലത്ത് ഈ നിയമങ്ങളു० ആചാരങ്ങളും എല്ലാ० മാറി എന്നത് എല്ലാവർക്കു० അറിയാ०.
കുഞ്ഞാതിഅമ്മയ്ക്ക് രണ്ട് പെൺമക്കളു० മൂന്നു ആൺമക്കളു०. ആൺമക്കളായ അനന്തമ്മാമൻ, രാമനമ്മാമൻ, കിട്ടമ്മാമൻ എന്നിവരെ പറ്റി എന്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുള്ള നേരിയ അറിവേ എനിക്കുള്ളു. രാമനമ്മാമൻ പ്രവാസിയായിട്ട് പിന്നെ തിരിച്ച് വന്നില്ലെന്നു തോന്നുന്നു. അനന്തമ്മാമൻ അധിക० പ്രായമാകുന്നതിന് മുൻപ് തന്നെ മരണപ്പെട്ടു പോയിരുന്നു. കിട്ടമ്മാമൻ വിവാഹ० ചെയ്തത് കോയ്യോടൻ തറവാട്ടിലെ മാധവി അമ്മയെ ആയിരുന്നു. അവരുടെ മകൾ നാരായണി അമ്മയെപ്പറ്റി നേരത്തെ ഈ പര०പരയിൽ സൂചിപ്പിച്ചിരുന്നു. അവരുടെ സഹോദരൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാവിലവളപ്പിലെ തന്നെ കാർത്ത്യായനിയേച്ചിയെയായിരുന്നു വിവാഹ० ചെയ്തത്.
കുഞ്ഞാതിയമ്മയുടെ സന്തതി പര०പരയാണ് കല്ല്യാശ്ശേരി മാവിലവളപ്പ് എന്നറിയപ്പെടുന്ന നമ്മുടെ കൂട്ടു കുടു०ബ०. അവരുടെ പെൺമക്കൾ ശ്രീദേവി അമ്മയു० കുഞ്ഞുമാധവി അമ്മ(2ാ०)യുമാണ്.
ഈ രണ്ട് തായ്വഴികളിലെയു० അംഗങ്ങളെ നമുക്ക് അടുത്ത ഭാഗങ്ങളിൽ പരിചയപ്പെടാ० അഥവാ പരിചയ० പുതുക്കാ०.
To be continued.................... P M Rudrani
Monday, March 6, 2023
പി.എം തറവാട്. എന്റെ സ്മരണകൾ. തുടർച്ച ഭാഗ० 4
ലേഖിക. പി.എ०.രുദ്രാണി.
ശ്രീദേവി അമ്മ (ചേയി അമ്മൂമ്മ) യാണ് മൂത്ത മകൾ. അവരുടെ സന്തതി പരമ്പരയിലേക്ക് ആദ്യ० എത്തിനോക്കാ०. ഭർത്താവ് ഇഞ്ചിക്കാൽ കുഞ്ഞമ്പു നമ്പ്യാർ. പി.എ०.ഫാമിലി ഗുരുകാരണവരായിരുന്ന അനന്തമ്മാമൻ ഉൾപ്പെടെ ഇവർക്ക് നാല് ആൺമക്കൾ, നാല് പെൺമക്കൾ.
മൂത്ത മകൻ കണ്ണമ്മാമന് രണ്ട് ആൺമക്കൾ. ബാലേട്ടൻ എന്റെ ഓർമ്മയിൽ തമിഴ്നാട്ടിൽ തന്നെയായിരുന്നു. കുഞ്ഞിരാമേട്ടൻ നാട്ടിൽ ഫാമിലി അസ്സോസ്യേഷൻ കാര്യത്തിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല.
അനന്തമ്മാമന്റെ കാര്യ० വിശദമായി നമ്മൾ രണ്ടാം ഭാഗത്തിൽ കണ്ടു.
നാരായണമ്മാമന് സേലത്തായിരുന്നു ജോലി. ലക്ഷ്മികുട്ടി അമ്മായി ഭർത്താവിന്റെ അമ്മയെ വളരെ നന്നായി ശുശ്രൂഷിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്കു മൂന്ന് ആൺമക്കൾ. ബാലചന്ദ്രേട്ടനു०, ലക്ഷ്മണനു० നാട്ടിലുണ്ട്. വാസുവേട്ടൻ തമിഴ്നാട്ടിലാണ്.
അനന്തമ്മാമന്റെ ഇളയ അനുജൻ കിട്ടമ്മാമൻ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. കല്യാണം കഴിച്ചിട്ട് അധിക० കാല०
ജീവിച്ചിരുന്നില്ല.
ചേയി അമ്മൂമ്മയുടെ മൂത്ത മകൾ, അതായത് അനന്തമ്മാമന്റെ ഏറ്റവു० മൂത്ത സഹോദരി പാർവ്വതി വലിയമ്മ. ഭർത്താവ് നീലിങ്ങപ്രത്ത് അനന്തൻ നമ്പ്യാർ. രണ്ടു പെൺമക്കൾ. പാറുവേച്ചി, ചേയിക്കുട്ടിയേച്ചി. വലിയമ്മമാരാണെങ്കിലു० അമ്മ വിളിക്കുന്നത് കേട്ട് ചേച്ചിയെന്നാണ് എല്ലാവരെയു० വിളിക്കുന്നത്. ഇളയമ്മസ്ഥാനത്തുള്ളവരെയു० ചേച്ചിയെന്നാണ് ഞങ്ങൾ ചിലർ വിളിക്കാറ്.
പാറു ഏച്ചിയുടെ ഭർത്താവ് പയ്യൻ തറവാട്ടിലെ കൃഷ്ണൻ നമ്പ്യാർ. പാറുവേച്ചിയും അമ്മയും ഉറ്റ ചങ്ങാതിമാരായിരുന്നു. രണ്ടു വീടുകളു० തമ്മിൽ അഭേദ്യ ബന്ധമായിരുന്നു. വീട്ടിൽ വെള്ള० വറ്റിയാൽ അവരുടെ വീട്ടിലാണ് കുളി. കുളി മാ ത്രമല്ല, സമപ്രായക്കാരായ കുട്ടികളോടൊപ്പം കളി, ലഘുഭക്ഷണം, റേഡിയോശ്രവണ० ഒക്കെ കഴിഞ്ഞാണ് തിരിച്ചു വരവ്. അന്യ० നിന്നുപോയ ഒരുപാട് വിനോദങ്ങൾ അന്നുണ്ടായിരുന്നു. കൊത്ത०കല്ല്കളി, ചെവി പിടിച്ച് കളി, സാധനങ്ങൾ ഒളിപ്പിച്ച് വെച്ച്, ചൂടോ തണുപ്പോ എന്ന് സൂചന കൊടുത്ത് കൊണ്ട് തിരഞ്ഞ് കണ്ട്പിടിക്കൽ അങ്ങനെ എന്തെല്ലാ०. പാറുവേച്ചിയുടെ മൂത്ത മകൻ വേലായുധേട്ടൻ. ഭാര്യ ലീലേടത്തിയമ്മ. രണ്ടുപേരു० ഇപ്പോൾ ജീവിച്ചിരിപ്പില്ല. മക്കൾ രമേശൻ, രാജീവ്, രമ, രാജേഷ്.
രണ്ടാമത്തെ മകൻ ലക്ഷ്മണേട്ടൻ കുടു०ബസ०ഘടനയുടെ രൂപീകരണ० മുതൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ ഗൌരിയേടത്തിയമ്മ. മക്കൾ സുരേഷ്, സുനിൽ, സുചിത്റ, സുലേഖ, സുജാത.
മൂന്നാമത്തെ ആൾ അമ്മാളുഏച്ചി. ഭർത്താവ് ഗോപാലേട്ടൻ. അവരുടെ മക്കൾ രാധാകൃഷ്ണൻ, രമണി, രാഗിണി, സുഭാഷ്, സുധ, ഗീത, ഗോപാലകൃഷ്ണൻ.
പാറുവേച്ചിയുടെ മറ്റു മക്കൾ കുഞ്ഞിരാമേട്ടനു० പുരുഷോത്തമേട്ടനു० ജീവിചിചിരിപ്പില്ല.
രുഗ്മിണിയേച്ചിയുടെ ഭര്ത്താവ് തീണ്ടക്കര ദാമോദരേട്ടൻ സ്വാതന്ത്ര്യസമര സേനാനി യായിരുന്നു.
ഭാർഗവിയാണ് പാറുവേച്ചിയുടെ ഇളയ മകൾ.
അടുത്ത കാല० വരെ പി. എ०. അസ്സോസ്സ്യേഷൻ പ്രസിഡണ്ടായിരുന്ന പ്രഭാകരേട്ടൻ മാസങ്ങൾക്ക് മുൻപാണ് നമ്മെ വിട്ടുപോയത്. നമ്മുടെ കൂട്ടായ്മയ്ക്ക് ഈ വേർപാട് ഒരു തീരാനഷ്ട० തന്നെയാണ്. ഭാര്യ സുമതിയേച്ചി എന്റെ ഒരു ഉത്തമ സഖി കൂടിയാണ്. എനിക്ക് ഭഗവദ്ഗീതാ പഠനത്തിന് വഴിയൊരുക്കി തന്നത് സുമതിയേച്ചിയായിരുന്നു. അവർക്ക് രണ്ടു മക്കൾ. പ്രദീപ്, രേഖ (ശോഭ).
അടുത്ത ഭാഗത്തിൽ നമുക്ക് ചേയിക്കുട്ടിയേച്ചി മുതൽ ഓരോ വീട്ടിൽ കയറിയിറങ്ങാ०.
To be continued.................... P M Rudrani
Thursday, March 16, 2023
പി.എം. തറവാട് . എന്റെ സ്മരണകൾ. തുടർച്ച ഭാഗം 5.
ലേഖിക. പി.എ०.രുദ്രാണി.
ശ്രീദേവി എന്നു പേരുള്ള ചേയിക്കുട്ടിയേച്ചിയുടെ കാര്യം പറഞ്ഞാണ് കഴിഞ്ഞ ഭാഗം നിർത്തിയത്. ഭർത്താവ് നീലങ്ങപ്രത്ത് ഗോവിന്ദൻ നമ്പ്യാർ. മക്കൾ ലക്ഷ്മിക്കുട്ടിയേച്ചി, ചന്ദ്രേട്ടൻ, കേശവേട്ടൻ. കേശവേട്ടനെ അധികം പേർക്കു० അറിയാനിടയില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം വീട്ടിൽ തന്നെയായിരുന്നു. അധികം പ്രായമില്ല മരിക്കുംപോൾ. ബാക്കി രണ്ടു പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ലക്ഷ്മിക്കുട്ടിയേച്ചിയുടെ ഭർത്താവ് മയ്യിൽ മാണിക്കോത്ത് ദാമോദരേട്ടൻ. അവരുടെ മക്കൾ സരള, ശ്യാമള, സുഷമ.
പാർവതി വലിയമ്മയുടെ അനുജത്തി കല്ല്യാണി വലിയമ്മ. ഭർത്താവ് ആന്തൂർ വീട്ടിൽ കുഞ്ഞമ്മൻ നമ്പ്യാർ. ഇവരെ രണ്ടു പേരെയും ഞാൻ കണ്ടിട്ടില്ല. പെൺ മക്കൾ നാരായണിയേച്ചി, അമ്മുഏച്ചി, ദേവകിയേച്ചി, കാർത്ത്യായനിയേച്ചി. ദേവകിയേച്ചിയെപ്പറ്റി അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ മരിച്ചുപോയി.
കല്ല്യാണി വല്ല്യമ്മയുടെ ആൺമക്കളാണ് ഗോപാലേട്ടനും മാധവേട്ടനും . ഇത്ര സൌമ്യ സ്വഭാവമുള്ള ആണുങ്ങളെ ഞാൻ കണ്ടിട്ടില്ല. മാധവേട്ടൻ കല്ല്യാണം കഴിച്ചിട്ടില്ല. ഗോപാലേട്ടന്റെ ഭാര്യ ജാനകി അമ്മായി. സ്നേഹസമ്പന്നയാണ്. ഞാൻ ഓർമിക്കുന്നു , അമ്മൂമ്മയുടെ അമ്മ മരിച്ച സമയത്ത് രണ്ടാഴ്ചയോളം അമ്മായി അടുക്കളയിൽ വളരെ സജീവമായിരുന്നു. തോട്ടടയിൽ ജോലി സംബന്ധമായി പോയ സമയത്ത് ഗോപാലേട്ടൻ വന്ന് എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അമ്മായി തന്ന ഊണിന്റെ രുചി ഇപ്പോഴും ഓർക്കുന്നു. തിരിച്ചു ഓഫീസിലേക്ക് ഇത്രയും ദൂരം നടന്നിട്ട് എന്നെ ഗോപാലേട്ടൻ കൊണ്ടുവിടുകയും ചെയ്തു. അവരൊക്കെ കുടുംബ സ്നേഹത്തിന്റെ മൂർത്തീഭാവമാണ്. മാധവേട്ടനും അങ്ങനെ തന്നെയാണ്. രണ്ടു പേരും അമ്മാമന്റെ സ്ഥാനമാണ്. പക്ഷെ ഏട്ടൻ എന്നാണ് വിളിക്കാറ്. ഗോപാലേട്ടന്റെ മക്കൾ വിമലേച്ചി, ഭാർഗവി, ഉണ്ണികൃഷ്ണൻ, വേണുഗോപാലൻ .
നാരായണിയേച്ചിയുടെ ഭർത്താവ് ആന്തൂർ വീട്ടിൽ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ ഭാസ്കരേട്ടൻ, കമലാക്ഷിയേച്ചി, തങ്കമണിയേച്ചി, ഉമാദേവി. മൂത്ത രണ്ടു പേരും ഇപ്പോഴില്ല.
അമ്മുഏച്ചിയുടെ ഭർത്താവ് കുഞ്ഞിരാമൻ നമ്പ്യാർ (തോട്ടട). മക്കൾ രവീന്ദ്രേട്ടൻ, ദിവാകരൻ, നളിനി, രമാദേവി, ഭാരതി, മുരളി ,വാസന്തി, ഹരീന്ദ്രൻ. രവീന്ദ്രേട്ടനും ദിവാകരനും ഞങ്ങളുടെ കുടുംബ സംഘടനയുടെ സജീവ പ്രവർത്തകരാണ്
കാർത്ത്യാന്യേച്ചിയുടെ ഭർത്താവ് കോയ്യോടൻ വീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ വനജ, ശൈലജ, ജലജ, രജിത. അനന്തമ്മാമന് തറവാട്ടിൽ ഇവരായിരുന്നു കുടെയുണ്ടായിരുന്നത്. തറവാട് നിന്നിരുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ അവകാശികൾ അവരാണ്. എല്ലാവരും കാലക്രമേണ താമസം മാറിയത് കാരണം ആ സ്ഥലം വെറുതെ കിടക്കുകയാണ്. കുടുംബത്തിൽ ഒരാളെങ്കിലും അവിടെ വീടെടുത്ത് താമസിച്ചാൽ നന്നായിരുന്നു.
അടുത്ത ഭാഗത്തിൽ നമ്മൾ പോകുന്നത് ഉച്ചിര വല്യമ്മയുടെയു० മാധവി വല്യമ്മയുടെയു० വീടുകളിലേക്കാണ് .
To be continued................. P M Rudrani
Monday, April 10, 2023
പി.എം. തറവാട് . എന്റെ സ്മരണകൾ. തുടർച്ച ഭാഗം 6.
ലേഖിക. പി. എം. രുദ്രാണി
അനന്തമ്മാമന്റെ ഏടത്തി ഉച്ചിര വല്യമ്മയുടെ വീട്ടിൽ ഇന്നത്തെ ദിവസം ചിലവഴിക്കാം.
ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചുപോയവരെ മന:കണ്ണിൽ കാണുന്നു എന്നതാണ് വാസ്തവം. വലിയച്ഛൻ മാണിക്കോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ. അമ്മ പറഞ്ഞു കേട്ട അറിവാണ്. നേരത്തെ മരിച്ചു പോയിരുന്നു. ഞാൻ കുട്ടിക്കാലത്ത് ഏറ്റവുമധിക० പോകാറുള്ള വീടാണത്. ആ വീട് ഇന്നും നല്ലപോലെ സംരക്ഷിക്കപ്പെട്ടു വരുന്നുവെന്നത് ആശ്വാസജനകമാണ്. എന്റെ അച്ചന്റെ വീടായ മൈക്കീൽ തറവാടിന്റെ തൊട്ടാണ് ഈ വീട്. അവിടത്തെ തോട്ടത്തിലെ പൂക്കൾ എന്നെ വളരെയധിക० ആകർഷിച്ചിരുന്നു.
അമ്മിണിയേച്ചി അന്ന് ഭർത്താവ് ചാത്തുക്കുട്ടിയേട്ടന്റെ കൂടെ സിംഗപ്പൂരിലായിരുന്നു. പിൽകാലത്ത് നാട്ടിൽ വന്നു താമസമാക്കി. മക്കൾ രാധ, വനജ, സുരേഷ്, ദിനേഷ്. ദിനേഷ് ഫാമിലി അസ്സോസ്യേഷൻ പ്രവർത്തനത്തിൽ സജീവമാണ്. ഫാമിലി വെബ്സൈറ്റ് തുടങ്ങിയത് വളരെ നല്ലൊരു കാര്യമാണ്.
രാധയുടെ വേർപാട് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. കുടുംബാംഗം എന്നതിലുപരി, എനിക്ക് കുടുംബ ഡോക്ടർ കൂടിയായിരുന്നു. 'രാധേച്ചിയെ' കണ്ടാൽ മതി, എന്റെ മോളുടെ അസുഖം മാറി. അതങ്ങനെയായിരുന്നു.
അമ്മിണിയേച്ചിയുടെ അനിയത്തിമാർ ഓമനയേച്ചിയും, സരോജിനിയേച്ചിയും, സാവിത്രിയേച്ചിയും.
സാവിത്രിയേച്ചി ഭർത്താവ് കരുണാകരേട്ടന്റെ നാടായ തിരുവനന്തപുരത്തു തന്നെയായിരുന്നു കുടുംബസമേതം മരിക്കുന്നതുവരെ താമസിച്ചിരുന്നത്. മക്കൾ ദീപക്, ദിലീപ്, ദിനിൽ, സീമ.
ഓമനേച്ചിയെ വിവാഹ० ചെയ്തത് തീണ്ടക്കര രാഘവേട്ടനായിരുന്നു. മക്കൾ സബിത, ശോഭ, രാജീവ്, അനിത.
പി എം. അസ്സോസ്യേഷന്റെ തുടക്കം മുതൽ തന്നെ രാജീവ് അതിൽ സജീവമായിരുന്നു .
കുട്ടിക്കാലത്ത് എനിക്കോർമ്മിക്കാവുന്ന ആദ്യത്തെ കല്ല്യാണം സരോജിനിയേച്ചയുടെതായിരുന്നു. പി.കെ.എന്നറിയപ്പെടുന്ന കുഞ്ഞിരാമേട്ടനായിരുന്നു ഭർത്താവ്. മുറ്റത്ത് കല്ല്യാണ മണ്ഡപമൊക്കെ അന്ന് എല്ലാവർക്കു० ഒരു പുതുമയായിരുന്നു. സഹോദരീ സഹോദരന്മാരിൽ സരോജിനിയേച്ചി മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളു. മക്കൾ ഗീത, ഗിരിജ, റീത, ബീന, മീറ, ആശ, ഷീബ. ഇപ്പോൾ എല്ലാവരു० നാട്ടിൽ തന്നെയുണ്ട്. കുഞ്ഞിരാമേട്ടൻ കുടുംബ സ०ഘടനയുടെ കാര്യത്തിലൊക്കെ നല്ല താല്പര്യമെടുത്തിരുന്നു.
പപ്പേട്ടൻ, ശങ്കരേട്ടൻ, രാഘവേട്ടൻ ഇവരാണ് ഉച്ചിര വല്യമ്മയുടെ ആൺ മക്കൾ. പപ്പേട്ടൻ കുറെക്കാലം ബോംബെയിലായിരുന്നു (ഇന്നത്തെ മുംബൈ). പ്രായമായപ്പോഴാണ് നാട്ടിൽ താമസമായത്. പപ്പേട്ടനും, രാഘവേട്ടനും അവിവാഹിതരായിരുന്നു. ശങ്കരേട്ടനും രാഘവേട്ടനും കണ്ണൂർ ജോലി ചെയ്യുന്നവരായിരുന്നത്കൊണ്ട്, കണ്ണൂരിൽ നിന്ന് എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കിൽ ഞങ്ങൾ അവരെയാണ് ആശ്രയിക്കാറ് പതിവ്.
ശങ്കരേട്ടന്റെ ഭാര്യ നളിനിയേച്ചി. എപ്പോഴും സന്തോഷവതിയായിട്ടേ കണ്ടിട്ടുള്ളു. മക്കൾ ഷീല, ഉഷ, അരുൺ, അജയ് (മണി). മണി കുടുംബ സ०ഘടനയ്ക്ക് വേണ്ടി നന്നായി പ്രവർത്തിക്കുന്നു.
അടുത്ത ഭാഗത്തിൽ അനന്തമ്മാമന്റെ ഏറ്റവു० ഇളയ അനിയത്തി മാധവി വല്യമ്മയുടെ അടുത്ത് പോകാം. നേരത്തെ പറഞ്ഞതുപോലെ, മരിച്ചവരാണെങ്കിലും ജീവിച്ചിരിക്കുന്ന പ്രതീതിയാണിപ്പോഴു०.
To be continued.................. P M Rudrani
Sunday, 7th May 2023
പി.എം. തറവാട് . എന്റെ സ്മരണകൾ. തുടർച്ച ഭാഗം 7.
ലേഖിക. പി. എം. രുദ്രാണി
അനന്തമ്മാമന്റെ ഏറ്റവും ഇളയ സഹോദരിയാണ് മാധവിയേച്ചി എന്നു ഞങ്ങൾ വിളിക്കുന്ന മാധവി അമ്മൂമ്മ. ഭർത്താവ് സി എച്ച് ശങ്കരൻ നമ്പ്യാർ. മകൾ പത്മാക്ഷിയേച്ചി. അവരുടെ ഭർത്താവ് ഇ നാരായണൻ നായനാർ. മക്കൾ സുരേന്ദ്രൻ, സുജാത, സൌമിനി, രമേശൻ. മാധവിയേച്ചിയുടെ ആൺമക്കൾ ജനാർദ്ദനേട്ടൻ, രാമചന്ദ്രേട്ടൻ, ഗ०ഗാധരൻ. ജനാർദ്ദനേട്ടന്റെ ഭാര്യ രോഹിണിയേച്ചി. മക്കൾ സുധീർ, സുനിത. കുട്ടിക്കാലത്ത് സ്കൂൾ അവധിയിൽ നാട്ടിൽ വന്നാൽ വീട്ടിൽ വന്ന് കളിക്കാറുണ്ടായിരുന്നു. മാധവിയേച്ചിയുടെ രണ്ടാമത്തെ മകൻ രാമചന്ദ്രേട്ടൻ. ഞങ്ങൾക്ക് തീർത്താൽ തീരാത്ത കടപ്പാടുള്ള ഒരു വ്യക്തിയാണ്. അമ്മയ്ക്കു ഒരു മൂത്ത മകനും ഞങ്ങൾക്ക് സ്വന്തം ഏട്ടനുമായിരുന്നു. നാട്ടിൽതന്നെയുള്ളതുകൊണ്ട് ഏതൊരത്യാവശ്യം വന്നാലും ഓടിയെത്തും. അനന്തമ്മാമനെപ്പോലെ തന്നെ ആത്മാർത്ഥമായി കാര്യങ്ങൾ നടത്തിത്തരുമായിരുന്നു. മാധവിയേച്ചിയുടെ മക്കളിൽ ഇളയ ആൾ ഗ०ഗാധരൻ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളു. ഭാര്യ അംബിക തലശ്ശേരി അക്കരവീട്ടിലെ അംഗമാണ്. എന്റെ കോളേജ് വിദ്യാഭ്യാസം തലശ്ശേരിയിലായിരുന്നു .ഭർത്താവിന്റെ വീടും (ഗോപിയേട്ടന്റെ വീട്) തലശ്ശേരിയിലാണ്. അത്കൊണ്ട് അംബികയെ കണ്ടു മുട്ടിയാൽ ഞങ്ങൾക്ക് കുറെ ചരിത്രങ്ങൾ പറയാനുണ്ടാവും. ഇളയ മകന്റെ ഭാര്യ എന്ന നിലയിൽ അംബിക മാധവിയേച്ചിയെ നന്നായി പരിപാലിച്ചിരുന്നു. ജയകൃഷ്ണനാണ് മകൻ.
ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ, രാമനമ്മാമൻ [പി എം കുഞ്ഞിരാമൻ നമ്പ്യാർ - പി എം കുഞ്ഞുമാധവിയമ്മ (1) എന്ന കുഞ്ഞാതിയമ്മയുടെ നാലാമത്തെ സന്തതി], പ്രവാസിയായിട്ട് തിരിച്ചു വന്നില്ലെന്ന് പറഞ്ഞതിൽ ഒരു തിരുത്ത് വേണമെന്നു തോന്നുന്നു. പൊന്നാനിയിലായിരുന്നു ജീവിതാന്ത്യകാലം ചിലവഴിച്ചതെന്ന് പിന്നീടറിയാൻ കഴിഞ്ഞു. ഭാര്യ ചിറക്കൽ ആന്തൂർ വീട്ടിലെ അംഗമായിരുന്നു. മക്കൾ ചന്തുക്കുട്ടി, കുഞ്ഞിരാമൻ. ദിനേഷ് പൊന്നാനിയിൽ ജോലി ചെയ്യുന്ന കാലത്ത്, അനന്തമ്മാമൻ പറഞ്ഞതനുസരിച്ച്, കുഞ്ഞിരാമേട്ടനും കുടുംബവുമായി സമ്പർക്കം പുലർത്താറുണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു. ചന്തുക്കുട്ടിയേട്ടൻ പ്രവാസി തന്നെയായിരുന്നു. ബർമ്മയിൽ പോയിട്ട് അവിടെതന്നെയാണ് കല്ല്യാണം കഴിച്ചതും ജീവിച്ചതും എന്നാണറിയാൻ കഴിഞ്ഞത്.
ഇവിടെ, ഒന്നാമത്തെ തായ്വഴിയിലേക്കുള്ള വിഹഗവീക്ഷണം തല്കാലം നിർത്തുന്നു. അടുത്തത്, പി എം കുഞ്ഞുമാധവിയമ്മ (2) എന്ന കുഞ്ഞാതിയമ്മയുടെ സന്തതി പരമ്പരയിലേക്ക് ഒരു എത്തിനോട്ടം
To be continued............ P M Rudrani
Monday, 24th July 2023
പി.എം. തറവാട് . എന്റെ സ്മരണകൾ. തുടർച്ച ഭാഗം 8.
ലേഖിക. പി. എം. രുദ്രാണി
തറവാട്ടിലെ ഒന്നാമത്തെ തായ്വഴിയിലെ വിവരണം നമ്മൾ ഏഴാം ഭാഗത്തിന്റെ അവസാനം വരെ കേട്ടു.
അടുത്തത് കുഞ്ഞുമാധവിഅമ്മ എന്ന കുഞ്ഞാതിയമ്മയുടെ സന്തതി പരമ്പരയിലേക്ക് ഒരു എത്തിനോട്ടം. ഈ തായ്വഴിയിലാണ് ഞാൻ ജനിച്ചതെന്നു കൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. മാണിക്കോത്ത് അമ്പു എഴുത്തച്ഛൻ എന്ന പേരിലാണ് എന്റെ അമ്മൂമ്മയുടെ അച്ഛൻ (കുഞ്ഞു മാധവി അമ്മയുടെ [II] ഭർത്താവ്) അറിയപ്പെട്ടിരുന്നത്. അന്ന് പള്ളിക്കൂടം വാധ്യാർ, എഴുത്തച്ഛൻ എന്നീ പേരുകളിലാണ് അദ്ധ്യാപകർ അറിയപ്പെട്ടിരുന്നത്. സ്വന്തമായി സ്കൂൾ നടത്തിയിരുന്നു. അദ്ധ്യാപനവും. ആ സ്കൂൾ ,അന്നത്തെ മരുമക്കത്തായ നിയമപ്രകാരം അനന്തരവനിലേക്കും, പിന്നീടുണ്ടായ നിയമപ്രകാരം അദ്ദേഹത്തിന്റെ ഭാര്യയിലേക്കും കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. ഇപ്പോഴും ഇടപ്പാറ എന്ന സ്ഥലത്ത് ആ സ്ക്കൂൾ പ്രവർത്തിക്കുന്നുണ്ട്.
അമ്മൂമ്മയുടെ അമ്മയ്ക്ക് നാല് പെൺമക്കളും രണ്ട് ആൺമക്കളും ആയിരുന്നു. മൂത്ത മകളുടെ പേര് കുഞ്ഞാതി അമ്മ (III) എന്നു തന്നെയായിരുന്നു. രണ്ടാമത്തെ മകളാണ് എൻ്റെ അമ്മൂമ്മ ലക്ഷ്മിയമ്മ. മൂന്നാമത്തെ മകൾ പാർവ്വതി എന്ന പാറു ഇളയമ്മ. അമ്മ പറഞ്ഞു കേട്ടതാണ്. അധികം പ്രായമായിരുന്നില്ല മരിക്കുമ്പോൾ. എൻ്റെ ഓർമ്മയിൽ ഇല്ല. നാലാമത്തെ മകൾ നാരായണി ഇളയമ്മ. ആൺമക്കൾ രൈരുക്കുട്ടി അമ്മാമനും കുഞ്ഞിരാമമ്മാമനും. ഇവരെല്ലാം താമസിച്ചിരുന്ന വലിയ വീട് കുറച്ചു വർഷങ്ങൾക്കു മുൻപാണ് പൊളിച്ചു മാറ്റിയത്. എൻ്റെ അമ്മൂമ്മ നേരത്തെ തന്നെ പുതിയ വീടെടുത്ത് താമസം മാറിയിരുന്നു. എങ്കിലും എൻ്റെ കുട്ടിക്കാലത്ത് കൂടുതൽ സമയവും ആ വീട്ടിലായിരുന്നു. ഞങ്ങളെല്ലാവരും കൂടിയുള്ള കളിയും, ചിരിയും, വായനയും, പഠനവും എല്ലാം ഇപ്പോഴും ഓർക്കുമ്പോൾ നല്ല രസ൦ തോന്നുന്നു. കുഞ്ഞിരാമമ്മാമന് (കുഞ്ഞമ്മോൻ എന്നാണ് വിളിക്കാറ്) നല്ലൊരു പുസ്തകശേഖരമുണ്ടായിരുന്നു.
ഒരു വേനലവധിക്കാലത്ത് ഞങ്ങൾ കുട്ടികൾ ഒരു നാടകം അവതരിപ്പിച്ചു. പരിസരവാസികളിൽ കുറേ പേർ കാണാൻ വന്നിരുന്നു. സ്റ്റേജ് ആ വീടിന്റെ ഇറയം തന്നെ. മുറ്റത്തും മറ്റുമായിട്ടാണ് ആളുകൾ ഇരുന്നത്. കാര്യമായി മെയ്കപ്പ് ഒന്നുമില്ലായിരുന്നു. കുട്ടിക്കൂറ ഫേസ്പൌഡർ കൊണ്ട് മുടി നരപ്പിക്കലും മറ്റും ഒപ്പിച്ചു. നാടകം മാത്രമല്ല, ഇടവേളകളിൽ ഗാനങ്ങളും മറ്റും ഞങ്ങൾ അവതരിപ്പിച്ചു. തലേ ദിവസം പലവിധ൦ കളികളുടെ മത്സരവും ഉണ്ടായിരുന്നു. സമ്മാനങ്ങൾ കുടുംബത്തിൽ പെട്ടവരുടെ സഹായത്താൽ നൽകാൻ സാധിച്ചു. നാടകത്തിൽ ഒന്നാം സമ്മാനം കുഞ്ഞമ്മോന്റെ മകൻ അജിക്കും രണ്ടാം സമ്മാനം എന്റെ അനിയത്തി ഇന്ദിരയക്കുമാണ് ലഭിച്ചത്. അനന്തമ്മാമന്റെ വക എനിക്കൊരു സ്പെഷൽ പ്രൈസ് കിട്ടിയിരുന്നു.
ഇനി നമുക്ക് അടുത്ത ഭാഗം മുതൽ ഓരോ ശാഖകളിലായി കയറിയിറങ്ങി വിഹരിക്കാ൦.
To be continued..................................... P M Rudrani
This is an article from the Bangalore Times section of the Times of India, Bengaluru Edition. The article by Aditi Pancholi is interesting