Sunday, 16th March 2025
P M Devikutty Amma, 84 (D/o Palakkil Mavilavalappil Parvathi Amma & Manheri Raghavan Nambiar)
Spouse: Kuppadakath Vadakkeveettil Sreedharan Nambiar
Son: Dr. P M Jayakumar with Spouse Maya
Daughter: 1. P M Beena with Spouse Devanand & 2. P M Bindu with Spouse Madhu.
Siblings: 1. P M Karthiyayani Amma, 2. Late P M Rohini Amma, 3. Late Dr. P M Kunhikannan Nambiar, 4. P M Saraswathi Amma, 5. P M Sulochana, 6. P M Radha, 7. P M Prasanna
Friday, 14th March 2025
P M Sivadasan 70, (S/o Late Kunnath Puthiyaveettil Chindankutty Nambiar & Late Palakkil Mavilavalappil Rugmini Amma)
Spouse: Meethale Veettil Padmaja
Son: M V Atul Sivadas with spouse Soumya Nambiar
Siblings: Late P M Velayudhan Nambiar, P M Malathi (Baby), P M Ramakrishnan, P M Sreenivasan, P M Prakashan, P M Rajalakshmi
Venue: Palakkil Kalari, Cherukunnu
ചിറക്കൽ പാലക്കൽ കുടുംബത്തിലെ പാലക്കൽ സുരേശൻ (68 വയസ്സ്), 28-10-2024ന് അന്തരിച്ചു. പരേതനായ കുഞ്ഞപ്പ നമ്പ്യാരുടെയും പാലക്കൽ ജാനകിഅമ്മയുടെയും മകനാണ്. ഭാര്യ പുതിയ കൊട്ടാരത്തിൽ പ്രീത വർമ്മ. മക്കൾ സി കെ രാജശ്രീ വർമ്മ (ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ ), സി കെ ശ്രീഹരി വർമ്മ (സൗദി അറേബ്യ). മരുമക്കൾ എസ്. പി അനിലൻ (പയ്യന്നുർ), ചിപ്പി (കോട്ടയം ). സഹോദരങ്ങൾ പി സുരേന്ദ്രൻ (റിട്ട. എസ്. ഐ ), പി.വത്സലൻ, പി അജയ് കുമാർ.
Mazhur V T Kunhirama Peruvannan passed away on 07-10-2024 (Monday). The respected Theyyam performer was associated with our Palakkil Kalari for almost 35 years. He has endeared one and all by his perfomance with absolute sincerity and devotion.
Palakkil Kalari Family Members pay their respectful homage to this graceful personality.
മഴൂർ വി.ടി. കുഞ്ഞിരാമപെരുവണ്ണാന് കണ്ണീർ പ്രണാമം🌹🌹🌹 🙏❤️🙏❤️🙏❤️🙏❤️
തെയ്യം കനലാടിമാരിൽ ഏവരും ബഹുമാനിക്കുന്ന അതുല്യ പ്രതിഭ. മഴൂർ കുഞ്ഞിരാമ പെരുവണ്ണാൻ .
മഴൂർ പൂമംഗലം സ്വദേശിയായ കുഞ്ഞിരാമപ്പെരുവണ്ണാൻ തന്റെ പത്താം വയസ്സിൽ നെല്ലിയോട്ട് കരിവേടനും തന്റെ പന്ത്രണ്ടാം വയസിൽ നിദ്രാ ഗോപാലൻ ( കാരൻ ദൈവം ) കെട്ടി തലപ്പാളി അണിഞ്ഞ് തെയ്യക്കാരനായി.
പതിനാറാം വയസിൽ മുത്തപ്പൻ വെള്ളാട്ടത്തിന്റെ കൊടുമുടി ആദ്യമായി ശിരസിലേറ്റി . 1970 ൽ മഴൂർ വയൽത്തിറയിൽ പുതിയ ഭഗവതി കെട്ടി. കോലത്തിൽ തന്നെ ചെവിട്ടുങ്കര ഇല്ലത്തുനിന്നും വള നൽകി ആദരിച്ചു.
ആ വർഷം തന്നെ പൂമംഗലം സോമേശ്വരി ക്ഷേത്രത്തിൽ വച്ചും കൊട്ടും പുറത്തു നിന്നും പെരുവണ്ണാനായി ആചാരപ്പെട്ടു.
പയറ്റ്യാൽ ഭഗവതിയെ ഉപാസിക്കുന്ന മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ മാവിച്ചേരി പയറ്റ്യാൽക്കാവിൽ പയറ്റ്യാൽ ഭഗവതി 32 വർഷത്തോളവും പന്നിയൂർ പയറ്റ്യാൽ കാവിൽ 30 വർഷവും , നടുവിൽ പയറ്റ്യാൽക്കാവിലും മുക്കുന്ന് പയറ്റ്യാൽക്കാവിലും ഭഗവതിയെ കെട്ടിയാടിയിട്ടുണ്ട്.
ചെറുകുന്ന് ഒദയമ്മാടം വേട്ടക്കരുമകൻ ക്ഷേത്രത്തിൽ ആയിരത്തിൽ ( 1000 ൽ ) അധികം തവണ വേട്ടക്കരുമകന്റെ തെയ്യം കെട്ടിയാടായിട്ടുണ്ട്.
മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ നൂറിൽ ( 100 ൽ ) അധികം പുതിയോത്രയും ( പുതിയ ഭഗവതിയും ) . 12 വർഷത്തോളം കുറ്റ്യേരി, അടൂർ എന്നിവിടങ്ങളിൽ ബാലി തെയ്യവും കെട്ടിയാടി.
3 തവണ കതിവന്നൂർ വീരനും, നിരവധി തവണ തൊണ്ടച്ചൻ (വയനാട്ടുകുലവൻ ) തെയ്യവും, ഗുരിക്കൾ തെയ്യവും, ആര്യപ്പൂങ്കന്നിയും കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കത്തോടൊപ്പം ചീരുവും ആര്യപ്പൂങ്കന്നി, പുള്ളൂർ കണ്ണൻ , കാളി, തായ്പരദേവത, സമുദായത്തിന് കല്പിച്ചു നൽകിയ മിക്കവാറും എല്ലാ തെയ്യങ്ങളുടെയും തിരുമുടി അണിഞ്ഞ് ഭക്തർക്ക് ആനുഗ്രഹം ചൊരിഞ്ഞ പ്രഗൽഭനായ കനലാടിയാണ് മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ .
ചെറുകുന്ന് മേലേത്ത് തറവാട്, കവിണിശ്ശേരി, എന്നിവിടങ്ങളിൽ കടാങ്കോട്ട് മാക്കപ്പോതി കഴിച്ചു.
ഗുരു സ്ഥാനത്ത് അച്ഛൻ കണ്ണപ്പെരുവണ്ണാൻ .
മാടായി സ്കൂളിൽ പഠിക്കുന്ന സമയം ചെറുകുന്നിൽ താമസം തുടങ്ങി , അമ്മാവന്റെ പെട്ടെന്നുണ്ടായ മരണത്തെ തുടർന്ന് ചെറുകുന്ന് ദേശത്തെ ജന്മാരായായ അമ്മാവൻ നടത്തിയ തെയ്യങ്ങൾ ഏറ്റെടുത്തു. അങ്ങനെ മഴൂർ സ്വദേശി ചെറുകുന്ന് കീഴറ ദേശത്തെ പ്രഗൽഭ തെയ്യക്കാരനായി മാറി.
8 വർഷമായി തെയ്യം കെട്ടൽ രംഗത്ത് സജീവമല്ലെങ്കിലും തോറ്റം പാട്ടിന് പ്രാധാന്യമുള്ള മരക്കലത്തമ്മയുടെ മുൻ തോറ്റവും , കതിവന്നൂർ വീരന്റെയും , കടാങ്കോട്ട് മാക്കത്തിന്റെയും , ബാലിയുടെയും തോറ്റം യഥാവിധിയോടെ അതിന്റെ അന്തസത്ത ഉൾകൊണ്ട് ചൊല്ലുന്നതിൽ അഗ്രഗണ്യനാണ് മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ .
അണിയല നിർമ്മാണത്തിലും മുഖത്തെഴുത്തിലും പ്രഗൽഭനാണ് മഴൂർ കുഞ്ഞിരാമ പെരുവണ്ണാൻ .
തെയ്യത്തിനോടുള്ള മഴൂരിന്റെ ആത്മാർത്ഥതയും, പ്രാഗൽഭ്യവും, കഴിവും പരിഗണിച്ച് തൃശ്ചംബരം ക്ഷേത്രം , പന്നിയൂർ കാവ് , നെല്ലിയോട്ട് , കീറ കാവ് , കീഴറകൂലോം എന്നിവിടങ്ങളിൽ വച്ച് അദ്ദേഹത്തെ അർഹമായ അംഗീകാരം നൽകി ആദരിച്ചു. 2020 ഫോക് ലോർ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി.
നിരവധി അനവധി ശിഷ്യമാർ അദ്ദേഹത്തിനുണ്ട്.ശിഷ്യരിൽ മകൻ കുഞ്ഞുമോൻ (സിജേഷ്), സുര പെരുവണ്ണാൻ, ബാബു പെരുവണ്ണാൻ, ദിനേശൻ പെരുവണ്ണാൻ , സന്തോഷ് പെരുവണ്ണാൻ,അഭിനന്ദ് എന്നിവർ പ്രഗൽഭരായ തെയ്യം കനലാടിമാരാണ്.
ബാലചികിത്സ രംഗത്ത് സജീവമായി മഴൂരിൽ ഭാര്യ യശോദയോടൊപ്പം താമസിക്കുകയായിരുന്നു.
തെയ്യത്തിന്റെ സമസ്ത മേഖലയിലും അറിവും, കഴിവും, പ്രാഗൽഭ്യവും തെളിയിച്ച തെയ്യത്തെ അതിന്റെ തനിമ ചോരാതെ അനുഷ്ടാനത്തോടെ മാത്രം കണ്ട ഉത്തമനായ കനലാടി മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാന്റെ തെയ്യ സ്ഥാനങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇന്നത്തെ പുതിയ തലമുറയിലെ തെയ്യം കനലാടിമാർക്ക് ഊർജവും, ധൈര്യവും നൽകുന്നതാണ്.
കട്ടാരം പുള്ളി മുഖത്തെഴുതി , മെയ്യെഴുത്തും, പീലി മുടിയുമായി കൈയ്യിൽ ആയുധവുമേന്തിയ വേട്ടക്കരുമകൻ ഈശ്വരനായി തന്റെ ഉറ്റ ചങ്ങായി ഊർപ്പഴശ്ശിയുടെ കൂടെ അഭിമാന്യ പ്രഭുവായി ക്ഷേത്രമുറ്റത്ത് നിറഞ്ഞാടിയ മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ 28 വർഷത്തോളം കീഴറ കൂലോത്ത് ക്ഷേത്രപാലകനീശ്വരനായും, മാവിച്ചേരി, പന്നിയൂർ പയറ്റ്യാൽക്കാവുകളിൽ സൂര്യൻ തലക്ക് മുകളിൽ കത്തിജ്വലിച്ച് നിൽക്കുന്ന നട്ടുച്ച നേരം അരയ്ക്ക് ചുറ്റിലും കെട്ട് പന്തവും, തിരുമുടിയിൽ കോത്തിരിയുമായി സർവ്വാഡബര വിഭൂഷിതയായി തിരുമുറ്റത്ത് ഉറഞ്ഞാടുന്ന പയറ്റ്യാൽ ഭഗവതിയായും , നാട്ടു പരദേവത പുതിയ ഭഗവതിയായും, കോലസ്വരൂപത്തിലെ തായപരദേവതയായും , അതിബലവാൻ വാനരരാജൻ ബാലിയായും അങ്ങനെ പല പല വേഷങ്ങളിൽ പകർന്നാടി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ പ്രഗൽഭനായ ഉത്തമ കനലാടിയാണ് മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ. അദ്ദേഹം ഇന്ന് ഈ ലോകത്ത് നിന്നും യാത്രയായി.
ഓർമ്മയിൽ എന്നും ഭക്തരുടെ മനസ്സിൽ മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാൻ നിറഞ്ഞു നിൽക്കും.
അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🙏🙏🙏🌹🌹🌹🌹🌹🌹🌹
.................Ranjith Chenichery
This icon of Palakkil Mavilavalappil Family, Cherukunnu was instrumental in sincerely organising the Annual Chirakkara Kalari Theyyam for the past many years. Let us observe this day with respectful homage.
🙏🏻🙏🏻Pranamam🙏🏻🙏🏻
P O Rajamani, 62, w/o of T Gopalakrishnan Nair passed away Mumbai on 01-10-2024
P I Unnikrishnan Nambiar, 89, Tharavad Karanavar of P I Family passed away on 23th September 2024 at Bengaluru
ANNOUNCEMENT: 16th September 2024
പ്രയ കുടുംബാംഗങ്ങളെ 2024 മെയ് 31 ന് നടന്ന നടയിൽ പ്രശ്നത്തിൻ്റെ ഭാഗമായി ,13/09 ന് തന്ത്രിയെ കാണുകയും സെപ്റ്റംബർ 24/25 തീയ്യതികളിൽ പൂജ നടത്താൻ തന്ത്രി സമ്മതിച്ച് ചാർത്ത് തരുകയും ചെയ്തു. രാവിലെ 8.30 ന് കളരിയിൽ എത്തിച്ചേരുമെന്നാണ് പറഞ്ഞത്. എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു . ഗണപതി ഹോമം, ലഘു സുദർശന ഹോമം, യോഗീശ്വര പൂജ , ബ്രാഹ്മണ പ്രീതി പൂജ, നാഗപൂജ, ദുർബാധാ ദുരിത പ്രേത മോക്ഷ ആവാഹനം, സരസ്വതി പൂജ, ഭൂമി പൂജ എന്നിവ ഉണ്ടായി രിക്കും
Please find below a message from Chirakkara Palakkil Kalari Devasthanam Paripalana Committee posted on 06-12-2023
പ്രിയ കുടുംബാഗങ്ങളേ, എല്ലാവർക്കും നമസ്കാരം
നമ്മുടെ ധർമ്മ ദേവ സ്ഥാനമായ ചിറക്കര പാലക്കിൽ കളരിയിലെ കളിയാട്ടം വരുന്ന മകരം 25/26/27 ( ഫെബ്രുവരി 8, 9, 10) തീയ്യതികളിൽ പതിവു പോലെ നടത്തുവാൻ തീരുമാനിച്ച വിവരം കളരി പരിപാലന കമ്മിറ്റിക്കു വേണ്ടി
സസന്തോഷം അറിയിക്കട്ടെ . മുൻ വർഷങ്ങളിലൊക്കെ താങ്കൾ ചെയ്തു തന്ന സഹായ സഹകരണങ്ങൾ വിലപ്പെട്ടതാണ്. വരുന്ന കളിയാട്ടത്തിലും താങ്കളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.
Dear Family members,
Greetings to all
The Kalari paripalana committee is excited to inform all family members that the "Kaliattam" at our spiritual abode, Chirakkara Palakkil Kalari will be on Makaram 25/26/27 ( February 8,9, 10). Your past supports have been outstanding and valuable. We request your continued support and active participation in the upcoming Kaliattam.
If needed, please use the following accounts for remittances (Kaliattam, Annadanam). It is important that all remittance screenshots are captured and properly communicated to one of the following WhatsApp numbers.
താഴെ കൊടുത്ത എക്കൗണ്ടുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. നിർബന്ധമായും പണം ഒടുക്കിയതിൻ്റെ സ്ക്രീൻ ഷോട്ട് വാട്സ്ആപ് ചെയ്യണം.
WhatsApp Numbers to send screenshots
വാട്സ്ആപ് ചെയ്യേണ്ട നമ്പറുകൾ
Prakashan 94959 33234
Asokakumar 9895587863
Premkumar 96452 89077
For domestic remittances use the following information.
ഇന്ത്യയിൽ നിന്നും അയക്കേണ്ട എക്കൗണ്ട് വിവരങ്ങൾ
Bank Name: The Madai Co-operative Rural Bank Ltd
Branch Name: Eve Kannapuram
Account Name: Chirakkara Palakil Kalari Devasthanam Paripalana Committee
Account Number: MCR0901110007654
IFSC code: ICIC0000103
For overseas remittances
വിദേശത്ത് നിന്ന് അയക്കേണ്ട എക്കൗണ്ട് വിവരങ്ങൾ
Bank Name: Federal Bank
Branch Name: Payangadi
Account Name: The Madai Co-operative Rural Bank Ltd
Account number: 20880200000249
IFSC code: FDRL0002088
2023 മെയ് 6 ശനി 1198 മേടം 22 പ്രാക്കുഴം
2023 മെയ് 27 ശനി 1198 എടവം 13 നീരെഴുന്നള്ളത്ത്
2023 ജൂൺ 1 വ്യാഴം 1198 എടവം 18 നെയ്യാട്ടം
2023 ജൂൺ 2 വെള്ളി 1198 എടവം 19 ഭണ്ഡാരം എഴുന്നള്ളത്ത്
2023 ജൂൺ 8 വ്യാഴം 1198 എടവം 25 തിരുവോണം ആരാധന
2023 ജൂൺ 9 വെള്ളി 1198 എടവം 26 ഇളനീർ വെയ്പ്പ്
2023 ജൂൺ 10 ശനി 1198 എടവം 27 ഇളനീരാട്ടം അഷ്ടമി ആരാധന
2023 ജൂൺ 13 ചൊവ്വ 1198 എടവം 30 രേവതി ആരാധന
2023 ജൂൺ 17 ശനി 1198 മിഥുനം 2 രോഹിണി ആരാധന
2023 ജൂൺ 19 തിങ്കൾ 1198 മിഥുനം 4തിരുവാതിര ചതുശതം
2023 ജൂൺ 20 ചൊവ്വ 1198 മിഥുനം 5 പുണർതം ചതുശ്ശതം
2023 ജൂൺ 22 വ്യാഴം 1198 മിഥുനം 7 ആയില്യം ചതുശ്ശതം
2023 ജൂൺ 24 ശനി 1198 മിഥുനം 9 മകം കലം വരവ്
2023 ജൂൺ 27 ചൊവ്വ 1198 മിഥുനം 12 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ
2023 ജൂൺ 28 ബുധൻ 1198 മിഥുനം 13 തൃക്കലശാട്ട്
Wednesday, March 29, 2023
ഏപ്രിൽ 4 ചൊവ്വാഴ്ചയാണ് പൂരo അന്നേ ദിവസം കളരി നട തുറന്ന് ആയിരoതെങ്ങിൽ നിന്നു വരുന്ന ചാമുണ്ടിയുടെ കോമരത്തെ എതിരേല്ക്കും ചെറുകുന്ന് അമ്പല ചിറയിൽ നടുക്ക് ഒരു കിണർ ഉണ്ട്. അവർ എല്ലാവരും ചിറയിൽ ഇറങ്ങി നടന്ന് കിണറിൽ മുങ്ങും. ചെറുകുന്ന് അമ്പലത്തിനുള്ളിൽ ദർശനം നടത്തും.( ഉച്ച പൂജ കഴിഞ്ഞ് ) പിന്നെ ആയിരം തെങ്ങിൽ നിന്ന് വന്നവർ കളരിയിൽ വന്ന് അനുഗ്രഹിക്കും. അന്ന് കളരിയിലെ പൂജസ്ഥാനികരായ ചിറ്റോത് തറവാട്ട് കർമ്മി നട തുറന്നു വിളക്ക് വെക്കും. മാറ്റു നൽകണം (അലക്കിയ വസ്ത്രം ). കളരി തലേന്ന് തുറന്നു വൃത്തി യാക്കി കൊടുക്കണം. അവർക്കു ഇളനീർ കരുതണം. അവർ കുറച്ച് നേരം കളരിയിൽ തങ്ങും. എല്ലാവരും കളരിയിലേക്ക് ഏകദേശം 12 മണിക്ക് എത്തിച്ചേരാൻ താല്പര്യം
കടപ്പാട്: പി എം പ്രകാശൻ
Palakkil Kalari
Chirakkara Palakkil Kalari Kshetram
a
b